Latest NewsNewsGulf

തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിന്റെ ശാഖ അടച്ചിട്ടു

മക്ക: തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിന്റെ ശാഖ അടച്ചിട്ടു.മക്കയിലാണ് സംഭവം. സൗദിയിലെ ഒന്നാം നിര സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ് ശ്രുംഖലയായ ‘പാണ്ട’യുടെ മക്കയിലെ കഅകിയഃ ശാഖയാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ച്‌ അണുനശീകരണം തുടങ്ങിയത്.

കഴിഞ്ഞ ശനിയാഴ്ച ജീവനക്കാര്‍ ജോലിസ്ഥലത്തേയ്ക്ക് പ്രവേശിക്കുമ്ബോള്‍ നടത്താറുള്ള ദേഹപരിശോധനയില്‍ പനി ഉണ്ടെന്ന് തെളിഞ്ഞ ഉടന്‍ മൂവരെയും മുന്‍ കരുതലെന്നോണം മാറ്റി നിര്‍ത്തുകയും തുടന്ന് ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയുമായിരുന്നുവെന്ന് പാണ്ട റീട്ടെയില്‍ കമ്ബനി ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കി. കഅകിയഃ പാണ്ടയിലെ മൂന്നു ജീവനക്കാര്‍ക്കാണ് ആരോഗ്യ പരിശോധനയില്‍ കൊറോണാ ബാധ പോസിറ്റിവ് ആയി തെളിഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്ച ജോലിക്കായി മക്ക കഅ്കിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതിനിടെ മൂന്നു ജീവനക്കാരുടെ ശരീര താപനില ഉയര്‍ന്ന കാര്യം ശ്രദ്ധയില്‍ പെടുകയായിരുന്നു. മുന്‍കരുതലെന്നോണം ഉടന്‍ തന്നെ മൂന്നു പേരെയും ഐസൊലേഷനിലാക്കി.

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി മുന്‍കരുതലെന്നോണം മുഴുവന്‍ ജീവനക്കാര്‍ക്കും ഐസൊലേഷന്‍ ബാധകമാക്കിയിട്ടുണ്ട്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ മുഴുമിച്ച ശേഷം ശാഖ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നും കമ്ബനി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button