തൃശൂര്‍• യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും കെപിസിസി വിചാര്‍ വിഭാഗ് സെക്രട്ടറിയും പുത്തന്‍പീടിക സ്വദേശിയുമായ ആന്റോ തൊറയ (39)നെതിരെ അന്തിക്കാട് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം താന്ന്യം സ്വദേശിയായ ഒരു യുവാവിന് കടുത്ത പനി ബാധിക്കുകയും ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് ഇടപെട്ട് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ യുവാവിന് കോവിഡ് ഇല്ലെന്ന് തെളിയുകയും ചെയ്തു.
എന്നാല്‍ ആന്റോ, യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി യുവാവിന്റെ പേരും വീടും തിരിച്ചറിയാവുന്ന രീതിയിലുള്ള വിവരങ്ങളും ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
Post Your Comments