ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി എന്നെങ്കിലും ബാഴ്‌സലോണ വിടാന്‍ തീരുമാനിക്കുകയാണെങ്കില്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ തന്നെ വിട്ട് ചൈനയിലേക്ക് പോകണമെന്ന് ബ്രസീല്‍ ഇതിഹാസം റിവാള്‍ഡോ. മെസ്സിക്ക് ബാഴ്‌സലോണക്ക് എതിരെ കളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും അതിനാലാണ് ബാഴ്‌സലോണ വിടുകയാണെങ്കില്‍ ചൈനയിലേക്ക് പോകണമെന്ന് റിവാള്‍ഡോ പറയുന്നത്.
ചൈനയെ കൂടാതെ മെസ്സിക്ക് അമേരിക്കയേയും പരിഗണിക്കാമെന്നും എന്നാല്‍ മെസ്സി ഒരു കാലത്തും ബാഴ്‌സലോണ വിടുമെന്ന് താന്‍ കരുതുന്നില്ല എന്നും റിവാള്‍ഡോ പറഞ്ഞു. ഈ വര്‍ഷം കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കില്‍ ബാഴ്‌സലോണ വിടാന്‍ മെസ്സിക്ക് അവകാശമുണ്ട്. ഈ സീസണ്‍ വരെയാണ് മെസ്സിയുടെ ഇപ്പോഴത്തെ ബാഴ്‌സലോണയിലെ കരാര്‍.
Post Your Comments