ദോഹ : ഖത്തറില്‍ 24 മണിക്കൂറിനിടെ 166 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. പുതുതായി രോഗം ബാധിച്ചവരില്‍ വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സ്വദേശികളും രാജ്യത്തെ പ്രവാസി തൊഴിലാളികളും ഉൾപ്പെടുന്നു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,376 ആയി എന്ന് അധികൃതർ അറിയിച്ചു. 28പേർ രോഗ വിമുക്തി നേടി, ഇതോടെ സുഖം പ്രാപിച്ചവര്‍ 206 ആയി. 2,164 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 43,144 പേരിൽ കോവിഡ് പരിശോധന നടത്തി. ഒരു സ്വദേശി ഉള്‍പ്പെടെ 6 പേർ ഇതുവരെ മരണമടഞ്ഞു.
യുഎഇയിൽ രണ്ടു പ്രവാസികൾ കോവിഡ് 19 ബാധിച്ച് വ്യാഴാഴ്ച മരിച്ചു. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യക്കാരനും അറബ് പൗരനുമാണ് മരണപെട്ടത്. മറ്റു രോഗങ്ങൾ ഉണ്ടായിരുന്നതിനാൽ ഇവരുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 14 ആയി.
കഴിഞ്ഞ ദിവസം പുതുതായി 331 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,990ലെത്തി. 29പേർക്ക് കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 268ആയെന്നും, മറ്റു രോഗികൾക്ക് ഉടൻ തന്നെ രോഗം ഭേദമാകട്ടെ എന്ന് ആശംസിക്കുന്നതായും മന്ത്രലായം അറിയിച്ചു.
രാജ്യത്തെ വൈറസ് വ്യാപനം തടയുക ലക്ഷ്യമിട്ടു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യുഎഇയിലെ വിവിധ ഭാഗങ്ങളിൽ 40,000 കോവിഡ് വൈറസ് പരിശോധനകളാണ് പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയത്. പൗരന്മാരെയും, വിദേശികളെയും പരിശോധനയ്ക്ക് വിധേയരാക്കി. ഇതിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്താനായത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, ആവശ്യമായ പരിചരണം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി
Post Your Comments