ലഖ്‌നൗ: കോവിഡ് പശ്ചാത്തലത്തില്‍ മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍. 30 ശതമാനം ശമ്പളമാണ് ജനപ്രതിനിധികളില്‍ നിന്ന് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
വൈറസ് പ്രതിരോധത്തിനായും, മെഡിക്കല്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായും രൂപീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നല്‍കുമെന്ന് ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു. 56 മന്ത്രിമാരുടെയും 503 എംഎല്‍എമാരുടെയും ശമ്പളത്തില്‍ നിന്ന് 30 ശതമാനം വെട്ടിക്കുറച്ചാല്‍ 17.50 കോടി രൂപയോളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാന്‍ സാധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യുപി സര്‍ക്കാര്‍50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകരെല്ലാം പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments