Latest NewsNewsIndia

ഒക്ടോബര്‍ 15 വരെ ഹോട്ടലുകള്‍ അടച്ചിടുമോ? വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്

ന്യൂഡല്‍ഹി• കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടുമെന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ടൂറിസം മന്ത്രാലയത്തിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ ഉത്തരവ് ഉപയോഗിച്ചാണ്‌ പ്രചാരണം നടക്കുന്നത്.

2020 ഒക്ടോബര്‍ 15 വരെ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിരിക്കുമെന്ന് അവകാശപ്പെടുന്ന വ്യാജ ഓർഡറിൽ ജാഗ്രത പാലിക്കുക. ഈ ഇത്തരവ് വ്യാജമാണ്. ഇത് ടൂറിസം മന്ത്രാലയം പുറത്തിറക്കിയതല്ല. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും പി.ഐ.ബി ട്വീറ്റ് ചെയ്തു.

അതേസമയം, ലോക്ക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ശനിയാഴ്ച പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ തീരുമാനമുണ്ടാകുമെന്ന് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയും കര്‍ണാടകവും അടക്കം നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button