സിഡ്നി: ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വോണ്‍ പ്രഖ്യാപിച്ച ഐപിഎല്‍ ഇലവനില്‍ ക്രിക്കറ്റ് ഇതിഹാസവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരവുമായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് സ്ഥാനമില്ല. ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോ സെഷനിലാണ് വോണ്‍ ടീമിനെ പ്രഖ്യാപിച്ചത്.
സച്ചിനെ കൂടാതെ സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍ എന്നിവരൊന്നും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം ടീമിന്റെ ഓപ്പണര്‍മാരായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെയും വീരേന്ദര്‍ സെവാഗിനെയുമാണ് വോണ്‍ തിരഞ്ഞെടുത്തത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി വണ്‍ഡൗണ്‍ ആയും യുവരാജ് സിങ് നാലാം നമ്പറിലും കളിക്കും. മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യൂസഫ് പഠാനാണ് അഞ്ചാം നമ്പറില്‍.
വോണിന്റെ ഇലവനിലെ ഫിനിഷറുടെ ജോലി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിക്കാണ്. ഓള്‍റൗണ്ടറുടെ റോളില്‍ സിഎസ്‌കെയുടെ തന്നെ രവീന്ദ്ര ജഡേജയും ടീമിലുണ്ട്. ജഡേജയും ഹര്‍ഭജന്‍ സിങുമാണ് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക. മുന്‍ രാജസ്ഥാന്‍ താരങ്ങളായ സിദ്ധാര്‍ഥ് ത്രിവേദി, മുനാഫ് പട്ടേല്‍ എന്നിവര്‍ക്കൊപ്പം സഹീര്‍ ഖാനും പേസ് ബൗളിങിന് മൂര്‍ച്ച കൂട്ടും.
Post Your Comments