Latest NewsKeralaNews

സുഭാഷ് ചന്ദ്ര ബോസിന്റെ പടം കണ്ടാൽ മനസിലാവാത്ത പൊട്ടനെ എനിക്കു വേണ്ട; കുറിപ്പുമായി സന്ദീപാനന്ദഗിരി

പെണ്ണുകാണൽ ചടങ്ങിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിങ്ങനെ;
പെണ്ണുകാണൽ കഴിഞ്ഞ് വണ്ടി തിരിച്ച് വീട്ടിലെത്തും മുമ്പ് പെണ്ണിന്റെ തീരുമാനമറിഞ്ഞു. ചെക്കനെ വിവാഹം കഴിക്കാൻ ഇഷ്ടമില്ലത്രെ.
എല്ലാരും ഞെട്ടി.നേരത്തെ ഇഷ്ടപ്പെട്ടവരായിരുന്നല്ലോ.
ചെറുക്കനോട് കൂട്ടുകാർ ചോദിച്ചു:
”രണ്ടു മിനുട്ട് ഒറ്റയ്ക്കു സംസാരിച്ചപ്പോഴേക്കും അവൾക്കു നിന്നെ വേണ്ടെന്നു തോന്നാൻ മാത്രം നീ എന്തു വർത്തമാനമാ പറഞ്ഞത് ? ”
ചെക്കൻ:” ഞാൻ ഒന്നും സംസാരിച്ചില്ല ”
കൂട്ടുകാർ: ”ശരിക്കൊന്നോർത്തേ, എന്തെങ്കിലും മോശമായി നോക്കുകയോ മറ്റോ..? ”
ചെക്കൻ: ”’ഇല്ലെന്നേ. റൂമിൽ അവടച്ഛന്റെ ഫോട്ടോയുണ്ടായിരുന്നു- യൂണിഫോമിൽ .
അച്ഛൻ പട്ടാളത്തിലായിരുന്നോ എന്നു വെറുതെ ഒന്നു ചോദിച്ചു ,വേറെ സംസാരമൊന്നും ഉണ്ടായിട്ടില്ല”
കൂട്ടുകാർക്ക് ഒന്നും പിടികിട്ടിയില്ല.
ഇതേ സമയം പെൺ വീട്ടിൽ ,പെൺകുട്ടിയോടു സംസാരിക്കുകയായിരുന്നു അവളുടെ അമ്മയും സഹോദരനും.
സഹോദരൻ: ”നീയെന്താ അവനെ വേണ്ടെന്നു പറഞ്ഞത്. അവൻ എന്താ നിന്നോടു സംസാരിച്ചത് ?”
പെൺകുട്ടി: ” എന്തു സംസാരിക്കാൻ ? സുഭാഷ് ചന്ദ്ര ബോസിന്റെ പടം കണ്ടാൽ മനസിലാവാത്ത പൊട്ടനെ എനിക്കു വേണ്ട .”

Read also: കേരളത്തെ വിമർശിക്കാൻ ബിജെപിയുടെ മെഗാഫോൺ വാടകക്കെടുത്ത് പ്രതിപക്ഷം; ജനതയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് തോമസ് ഐസക്

shortlink

Related Articles

Post Your Comments

Related Articles


Back to top button