തിരുവനന്തപുരം: സമൂഹ അടുക്കളയും ഭക്ഷണ വിതരണവും തുടര്‍ന്നുകൊണ്ടു പോകാൻ ഗവണ്മെന്റിന്റെ ഒരു വിഹിതംഅനുവദിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സമൂഹ അടുക്കളയുടെ നടത്തിപ്പിന് സ്വമേധയാ സാമൂഹ്യ സേവനത്തിന് വരുന്നവരെ നിരുത്സാഹപ്പെടുത്തുന്നതും കുറ്റവാളികളായി കാണുന്നതും ശരിയല്ല. സമൂഹ അടുക്കളയില്‍ ഉച്ചഭക്ഷണത്തിനു പുറമെ പ്രഭാത ഭക്ഷണവും വൈകുന്നേരത്തെ ഭക്ഷണവും സന്നദ്ധ സംഘടനകള്‍ നല്‍കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Read also: തമിഴ്നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം 800 കടന്നു; ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 96 പേര്‍ക്ക്
യാത്രാ നിയന്ത്രണങ്ങള്‍ മാറുമ്പോള്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുവേണ്ട സൗകര്യം നല്കാന് ഇപ്പോള്‍ തന്നെ മുന്‍കരുതല്‍ എടുക്കണം. വിവിധ രാജ്യങ്ങളിലെ മലയാളി സമൂഹത്തിന് കോവിഡ് മൂലമുള്ള പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ നോര്‍ക്കയില്‍ ടോള്‍ഫ്രീ നമ്പര്‍ ഉള്‍പ്പെടെ സംവിധാനം വേണമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കുന്നു.
Post Your Comments