KeralaLatest NewsIndia

മോഹന്‍ലാല്‍ കൊറോണ ബാധിച്ചു മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ പിടിയില്‍

മോഹന്‍ലാല്‍ ഒരു സിനിമയില്‍ മരിച്ച്‌ കിടക്കുന്ന രംഗം ഉള്‍പ്പെടുത്തിയായിരുന്നു ഇയാള്‍ വ്യാജ പ്രചാരണം നടത്തിയത്

കാസര്‍കോട്: നടന്‍ മോഹന്‍ലാല്‍ കൊറോണ ബാധിച്ച്‌ മരിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കാസര്‍​ഗോഡ് പാഡി സ്വദേശി സമീര്‍ ബി എന്നയാളാണ് അറസ്റ്റിലായത്.മോഹന്‍ലാല്‍ ഒരു സിനിമയില്‍ മരിച്ച്‌ കിടക്കുന്ന രംഗം ഉള്‍പ്പെടുത്തിയായിരുന്നു ഇയാള്‍ വ്യാജ പ്രചാരണം നടത്തിയത്. ഏപ്രിൽ ഒന്നിനായിരുന്നു ഇയാൾ ഈ പ്രചാരണം നടത്തിയത്.

‘കൊറോണ ബാധിച്ച്‌ വീണ്ടും മരണം, തിരുവനന്തപുരം സ്വദേശി മോഹന്‍ലാലാണ് മരിച്ചത്’ എന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചത്.വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് വിമല്‍ കുമാര്‍ അടക്കം നിരവധിയാളുകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കൊണ്ഗ്രെസ്സ് നേതാക്കൾക്കെതിരെ അപവാദ പ്രചരണം: സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പോലീസ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഏപ്രിൽ ഒന്നിന് കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ പോസ്റ്റുകൾ വരാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുമായി കേരള പോലീസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button