Latest NewsNewsTechnology

ലോക് ഡൗണ്‍ കാലം രസകരമാക്കാന്‍, സ്റ്റേഡിയ പ്രോ രണ്ടു മാസം സൗജന്യമാക്കി ഗൂഗിൾ

സാന്‍ഫ്രാന്‍സിസ്‌കോ: കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി മിക്ക ലോക രാജ്യങ്ങളും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ പലരും ഇപ്പോൾ വീട്ടില്‍ തന്നെയാണ്. അതിനാൽ ഈ ലോക് ഡൗണ്‍ കാലം രസകരമാക്കാൻ വഴിയൊരുക്കിയിരിക്കുകയാണ് ഗൂഗിൾ. ആളുകളെ വീട്ടില്‍ തന്നെയിരിക്കുന്നത് പ്രോത്സാഹിപ്പിക്കുവാൻ, ക്ലൗഡ് ഗെയിമിങ് സേവനമായ സ്റ്റേഡിയ പ്രോ സൗജന്യമാക്കി. 14 രാജ്യങ്ങളിൽ രണ്ടു മാസത്തേക്കാണ് സ്റ്റേഡിയ പ്രോ സൗജന്യമാക്കിയിരിക്കുന്നത്. ഇതിനായി പ്രവേശന ഫീസായ 130 ഡോളര്‍ (9879.35 രൂപ) ഒഴിവാക്കി.

Also read : കോവിഡ് – 19 : പ്രശസ്ത നടി താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സ് സീല്‍ ചെയ്തു

അതിനാൽ ഇപ്പോൾ ഡിയ പ്രോയില്‍ അക്കൗണ്ട് തുടങ്ങുന്നര്‍ക്കെല്ലാം രണ്ട് മാസത്തേക്ക് ഒമ്പത് ഗെയിമുകള്‍ ഇനി സൗജന്യമായി കളിക്കാവുന്നതാണ്. ഗ്രിഡ്, ഡെസ്റ്റിനി 2: ദി കളക്ഷന്‍, തമ്പര്‍ പോലുള്ള ഗെയിമുകള്‍ അക്കൂട്ടത്തിൽപ്പെടുന്നു. ഇഷ്ടമുള്ള ഗെയിമുകള്‍ വാങ്ങാനും സൗകര്യമുണ്ട്. സ്റ്റേഡിയ പ്രോ സബ്സ്‌ക്രിപ്ഷന്‍ പിന്‍വലിച്ചാലും ഈ ഗെയിമുകള്‍ ഉപയോക്താക്കള്‍ക്ക് സ്വന്തമായിരിക്കും.നേരത്തെ പണം നല്‍കി സ്റ്റേഡിയ പ്രോയിൽ അംഗമായവർക്ക് അടുത്ത രണ്ട് മാസത്തേക്ക് പണമീടാക്കില്ല. അതിന് ശേഷം 9.99 ഡോളര്‍ (759 രൂപ) പ്രതിമാസം, ഏത് സമയവും ഈ സബ്സ്‌ക്രിപ്ഷന്‍ പിന്‍വലിക്കാവുന്നതാണെന്നും കമ്പനി അറിയിച്ചു.

വരിക്കാരാകാൻ താത്പര്യമുള്ളവർക്ക് Stadia.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സൈന്‍ അപ്പ് ചെയ്യുകയോ, സ്റ്റേഡിയയുടെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തോ ലാപ് ടോപ്പ്, ഡെസ്‌ക്ടോപ്പ്, ക്രോം ഓഎസ് ടാബ്ലെറ്റ് എന്നിവയിലൂടെയോ അംഗമായി ഗെയിമുകൾ കളിക്കാവുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button