ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സുരക്ഷാ മാസ്‌ക് ധരിക്കാതെ ഡല്‍ഹിയില്‍ വീടുകളില്‍നിന്നു പുറത്തിറങ്ങിയാല്‍ ഇനി തടവുശിക്ഷ. ചീഫ് സെക്രട്ടറി വിജയ് ദേവ് പുറത്തിറക്കിയ ഉത്തരവിലാണ് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ ആറു മാസം വരെ ജയിലിലടക്കാനും നിയമം ലംഘിക്കുന്നവരില്‍നിന്ന് 200, 1000 രൂപ പിഴയീടാക്കാനും നിര്‍ദേശിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ ആള്‍ക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ബുധനാഴ്ച തന്നെ അറിയിച്ചിരുന്നു.
വര്‍ക്ഷോപ്, ഓഫിസ് യോഗങ്ങള്‍ തുടങ്ങി ജോലി ചെയ്യുന്നതും മറ്റു ഏതു സ്ഥലത്തും മാസ്‌ക് നിര്‍ബന്ധമാണ്. ഗുണനിലവാരമുള്ളതോ, വീടുകളില്‍ ഉണ്ടാക്കിയ കഴുകി ഉപയോഗിക്കുന്നതോ ആയ മാസ്‌കുകളാണ് ഉപയോഗിക്കേണ്ടത്. മൂന്ന് പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ബംഗാളി മാര്‍ക്കറ്റ് അടച്ചുപൂട്ടി. ഡല്‍ഹിയിലുള്ള 20 വൈറസ് ഹോട്‌സ്‌പോട്ടുകളിലൊന്നാണിത്. മാര്‍ക്കറ്റിലെ പലഹാരക്കടയുടെ മുകളില്‍ 35 പേരെ ഒരുമിച്ചു താമസിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് കട ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
Post Your Comments