Latest NewsIndia

കോവിഡ് ചികിത്സക്ക് ഫലപ്രദമെന്ന് കണ്ടെത്തിയ ഹൈഡ്രോക്സി ക്ലോറോക്വിൻ : ഇന്ത്യ തന്നെ ലോകജേതാവും താരവും

ഇന്ത്യയുടെ ഒരു മാസത്തെ ഉൽപാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദപ്പെടുത്താൻ സാധിക്കും.

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമെന്ന് ലോകം വിലയിരുത്തുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് സംഭരണത്തില്‍ ഇന്ത്യ തന്നെ ജേതാവ്.മരുന്നിന്റെ ശേഖരത്തിൽ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ. ലോകവിപണിയിലെ 70 ശതമാനവും ഉൽപാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുൻനിര കമ്പനികൾ. 30 ദിവസത്തിനുള്ളിൽ 40 ടൺ മരുന്ന് (200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകൾ) ഉൽപാദിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കു സ്വന്തം.ഒരു കോവിഡ് രോഗി ഒരു കോഴ്സിൽ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക.

അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഉൽപാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദപ്പെടുത്താൻ സാധിക്കും. ഇപ്ക ലബോറട്ടറീസ് (മുംബൈ), സൈഡസ് കാഡില (അഹമ്മദാബാദ്), വാല്ലസ് ഫാർമസ്യൂട്ടിക്കൽസ് (ഗോവ) എന്നീ കമ്പനികളാ‍ണ് പ്രധാനമായും ഹൈഡ്രോക്സിക്ലോറോക്വിൻ ഉൽപാദിപ്പിക്കുന്നത്.അപൂർവമായി മാത്രം ഉപയോഗിക്കാറുള്ള ഈ മരുന്നിന് കോവി‍‍ഡ്–19 പൊട്ടിപ്പുറപ്പെട്ടതോടെയാണ് കൂടുതൽ ആവശ്യക്കാരെത്തിയത്. ഉത്തരേന്ത്യയിലെ ചില ഡോക്ടർമാരുടെ വാട്സാപ് സന്ദേശങ്ങൾ കൂടി വന്നതോടെ പണക്കാർ വ്യാപകമായി മരുന്ന് വാങ്ങിക്കൂട്ടാൻ തുടങ്ങി.

ബിഡിജെഎസ് സംസ്ഥാന ജനറല്‍സെക്രട്ടറി ടിവി ബാബു അന്തരിച്ചു

മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞിരുന്നത്രയും മരുന്ന് ഒരു ദിവസം കൊണ്ട് ചെലവാകുന്ന സ്ഥിതിയിലെത്തി. ഇതോടെയാണ് മാർച്ച് അവസാനത്തോടെ ഹൈഡ്രോക്സിക്ലോറോക്വിൻ ഷെഡ്യൂൾ എച്ച്–1 വിഭാഗത്തിൽ പെടുത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇപ്പോൾ മരുന്ന് വിൽക്കാൻ സാധിക്കാതായി.കേരളവും മരുന്ന് സ്റ്റോക്കിന്റെ കാര്യത്തിൽ സുരക്ഷിതമാണ്. കേരളത്തി‍ന് കേന്ദ്രം അനുവദിച്ച 11.5 ലക്ഷം ഗുളികകൾ കൂടിയായതോടെ മൊത്തം 14 ലക്ഷം ഗുളികകളുടെ ശേഖരം സംസ്ഥാനത്തുണ്ട്.

ഒരു ലക്ഷം രോഗികൾക്ക് ഉപയോഗിക്കാം. ഇതിനു പുറമേ, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് മരുന്ന് നിർമാണത്തിനു വേണ്ട ലൈസൻസ് നൽകുന്ന കാര്യവും സർക്കാർ പരിഗണിച്ചിരുന്നു. ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതിനാൽ, അനാവശ്യമായി അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നത് പാഴാകുമെന്ന നിർദേശത്തെ തുടർന്ന് വേണ്ടെന്നു വച്ചു..

shortlink

Related Articles

Post Your Comments

Related Articles


Back to top button