Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

കൊണ്ഗ്രെസ്സ് നേതാക്കൾക്കെതിരെ അപവാദ പ്രചരണം: സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് നേതാക്കളുടെ ഫോട്ടോ ചേര്‍ത്ത് ' കമ്മ്യൂണിറ്റി കിച്ചണില്‍ വിഷം കലര്‍ത്തും ഈ ചെറ്റകള്‍ ' എന്ന അടിക്കുറിപ്പോടെയുള്ള ഇയാളുടെ പോസ്റ്റുകള്‍ വൈറലായിരുന്നു

തൃപ്രയാര്‍: കോണ്‍ഗ്രസിനും പാര്‍ട്ടി നേതാക്കള്‍ക്കുതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച്‌ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തളിക്കുളം സ്വദേശി അമ്പലത്ത് വീട്ടില്‍ ഇക്ബാലാണ് പിടിയിലായത്.രാഹുല്‍ ഗാന്ധി അടക്കം യു.ഡി.എഫിന്റെ മുഴുവന്‍ എം.പിമാരെയും അധിക്ഷേപിച്ച്‌ ലോക്ക് ഡൗണ്‍ സമയത്ത് നടത്തിയ വ്യാജ പ്രചരണങ്ങളോടെയാണ് സംഭവം വിവാദമായത്.

കോണ്‍ഗ്രസ് നേതാക്കളുടെ ഫോട്ടോ ചേര്‍ത്ത് ‘ കമ്മ്യൂണിറ്റി കിച്ചണില്‍ വിഷം കലര്‍ത്തും ഈ ചെറ്റകള്‍ ‘ എന്ന അടിക്കുറിപ്പോടെയുള്ള ഇയാളുടെ പോസ്റ്റുകള്‍ വ്യാപകമായി സി.പി.എം പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍ തുടങ്ങിയവരെ മോശക്കാരാക്കി സ്ഥിരമായി കള്ള പ്രചരണങ്ങള്‍ നടത്തുന്ന ഇയാളുടെ പോസ്റ്റുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

മാവോയിസ്റ്റ് ബന്ധം : ഗൗതം നവ്​ലഖയും ആനന്ദ് തെല്‍തുംബ്ഡെയും ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി

നാട്ടിക ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എ.എം. മെഹബൂബിന്റെ പരാതിയില്‍ തൃശൂര്‍ പൊലീസ് സൂപ്രണ്ട് കെ.പി. വിജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സുമേഷിന്റെ നേത്യത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button