Latest NewsJobs & VacanciesNews

കോവിഡ് 19 പ്രതിരോധം : പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കാനൊരുങ്ങി റെയിൽവേ, അപേക്ഷ ക്ഷണിച്ചു

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കാനൊരുങ്ങി റെയിൽവേ. നഴ്സ്, ഫാർമസിസ്റ്റ്, ഡ്രസർ, ലാബ് ടെക്നീഷ്യൻ, എക്സറേ ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ സെൻട്രൽ ഹോസ്പിറ്റൽ അപേക്ഷ ക്ഷണിച്ചു.അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. 103 ഒഴിവുകളുണ്ട്, മൂന്ന് മാസത്തെ കരാർ നിയമനമാണ്.

Also read : ലോക്ക് ഡൗണ്‍: ഇന്ത്യന്‍ റെയില്‍വെ ഇതുവരെ വിതരണം ചെയ്തത് 8.5 ലക്ഷം ഭക്ഷണപ്പൊതികള്‍

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് സ്കാൻ ചെയ്ത് സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം spohrd.secr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വാട്സ്ആപ്പ്, സ്കൈപ്പ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാകും അഭിമുഖം നടത്തുക.

കൂടുതൽ വിവരങ്ങൾക്കും, അപേക്ഷക്കും സന്ദർശിക്കുക ; https://secr.indianrailways.gov.in

അവസാന തീയതി : ഏപ്രിൽ 13

shortlink

Related Articles

Post Your Comments

Related Articles


Back to top button