തിരുവനന്തപുരം : സംസ്ഥാനത്തെ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഇനി ബുദ്ധിമുട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിക്ക് കേന്ദ്രം അനുവദിച്ചത് 1064.45 കോടി തൊഴിലാളികളുടെ കൂലി, സാധന സാമഗ്രികള്‍ എന്നീ ഇനങ്ങളിലേയ്ക്കാണ് കേന്ദ്രം ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കൂലിയിനത്തില്‍ 440 കോടിയും സാമഗ്രികളുടെ വിലയില്‍ 324.3 കോടിയും കുടിശികയുണ്ടായിരുന്നു. ബാക്കി തുക മാത്രമേ ഈ സാമ്പത്തിക വര്‍ഷത്തില്‍ തൊഴില്‍ നല്‍കാന്‍ വിനിയോഗിക്കാന്‍ കഴിയൂ.
അവിദഗ്ധ തൊഴിലാളികളുടെ കൂലിയായി 667.56 കോടിയും സാമഗ്രികള്‍ക്കും പദ്ധതി നടത്തിപ്പു ചെലവിനും കൂടി 396.89 കോടിയുമാണു ലഭിച്ചത്. ഇതില്‍നിന്നു 320 കോടിയോളം സാമഗ്രികളുടെ കുടിശിക തീര്‍ക്കാന്‍ വേണം. ഈ വര്‍ഷം 409 കോടിയോളം രൂപയാണു കുടിശിക. ഇപ്പോള്‍ കേന്ദ്രം അനുവദിച്ച തുകയ്ക്ക് ആനുപാതികമായി (25%) സംസ്ഥാന വിഹിതം കൂടി അനുവദിക്കണം. എങ്കിലേ ഇതുവരെയുള്ള കുടിശിക നല്‍കാന്‍ കഴിയൂ.
Post Your Comments