ന്യൂഡല്‍ഹി: ട്രാഫിക് പൊലീസുകാരന് കോവിഡ് , രോഗം എങ്ങനെ പകര്‍ന്നെന്ന് വ്യക്തമല്ല. ഡല്‍ഹിയിലെ ട്രാഫിക്ക് പൊലീസുകാരനാണ് കോവിഡ്-19 സ്ഥിരീകരിച്ചത് എ.എസ്.ഐയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന കോളനി അടച്ചു. ഇയാള്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. ഇയാളുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലേക്ക് മാക്കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ 576പേര്‍ക്കാണ് ഇന്നലെവരെ കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിരിക്കുകയാണ്.
Post Your Comments