
താനൂര്‍: നിരീക്ഷണ കാലയളവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു. പ്രവാസി യുവാവിനെതിരെ നടപടി . ദുബായില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയായ യുവാവാണ് നിരീക്ഷണ കാലയളവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചത്. താനൂര്‍ പകര സ്വദേശി മുഹമ്മദ് ഷെമീം (25)നെതിരെയാണ് നടപടി. ഇയാളുടെ പേരില്‍ കേസെടുക്കുകയും പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും ചെയ്തു.
read also : സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഒരാളുടെ നില ഗുരുതരം
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ സമൂഹവുമായി ബന്ധപ്പെട്ട് കഴിയുകയായിരുന്നു. ആരോഗ്യവകുപ്പു ഇദ്ദേഹത്തിന് നോട്ടീസും നല്‍കിയിരുന്നു. ഇതൊന്നും വകവെക്കാതെയുള്ള പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് താനാളൂര്‍ എച്ച്ഐഒയുടെ നിര്‍ദേശപ്രകാരം പിഎച്ച്സിയിലെ ജൂനിയര്‍ പിഎച്ച്എന്‍ ആയ ഹസീന ഹാലീദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് താനൂര്‍ പോലീസ് കേസെടുത്തത്.
Post Your Comments