Latest NewsKeralaNews

പൊലീസ് വീണ്ടുവിചാരത്തോടെ പെരുമാറണം, തെറ്റായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ; മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസുകാര്‍ വീണ്ടുവിചാരത്തോടെ പെരുമാറണമെന്നും ചില തെറ്റായ സംഭവങ്ങള്‍ അപൂര്‍വ്വമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പിറണായി വിജയന്‍. സംസ്ഥാനത്ത് പൊലീസിന്റെ സേവനം ഫലപ്രദമായി നടക്കുന്നുണ്. നല്ല രീതിയിലാണ് പൊതുവേ പ്രവര്‍ത്തിക്കുന്നത്, എന്നാല്‍ വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട അനുഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസിന്റെ ഭാഗത്ത് നിന്നും ഔചിത്യപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പത്തനംത്തിട്ട ജില്ലയിലെ തണ്ണിത്തോട് കൊറോണ നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍കയറി അക്രമണം നടത്തിയവര്‍ക്കെതിരെ ധാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button