മുംബൈ: മുംബൈയിലെ ധാരാവിയില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരവിയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കുടി രോഗ ബാധ സ്ഥിരീകരിച്ചു. ഇന്ന് മാത്രം 117 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 1,135 ആയി.മഹാരാഷ്ട്രയില്‍ ഇന്ന് എട്ടു കോവിഡ് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണനിരക്ക് 72 ആയി ഉയര്‍ന്നു.
ധാരാവിയില്‍ ഇതുവരെ 13 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സിറ്റിയിലെ കെഇഎം ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളാണ് ഇന്ന് മരണപ്പെട്ടത്. ജനതാ സൊസൈറ്റിയിലുള്ള ദമ്പതികള്‍ക്കാണ് ഇന്ന് കോവിഡ് സഥിരീകരിച്ചിരിക്കുന്നത്. ധാരാവിയിലെ ഡോ. ബലിഗനഗര്‍, വൈഭവ് അപ്പാര്‍ട്ട്മെന്റ്, മുകുന്ദ് നഗര്‍, മദീന നഗര്‍ എന്നിവിടങ്ങള്‍ കോവിഡ് ബാധയ്ക്കു സാധ്യതയുള്ള പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച അന്പത്തിയാറുകാരന് മരിച്ചിരുന്നു.
അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 15 ലക്ഷം പേരാണു ധാരാവിയില്‍ പാര്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് മുംബൈയിലാണ്.അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് 48 പേര്‍ക്ക് കുടിയാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 738 ആയി തമിഴ്‌നാട്ടില്‍ ഇതുവരെ എട്ടു പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
Post Your Comments