Latest NewsIndiaNews

കൊറോണ സമൂഹവ്യാപന ഘട്ടത്തിലെത്തിയെന്ന് സ്ഥിരീകരണം : വിദേശത്ത് പോകാത്തവരിലും രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്തവരിലും രോഗം കണ്ടെത്തി

സമൂഹവ്യാപനം ഉണ്ടായിരിക്കുന്നതിനു പിന്നില്‍ നിസാമുദ്ദീന്‍ മതസമ്മേളനം

മുംബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപിയ്ക്കുന്നതിനിടെ മുംബൈയില്‍ നിന്നും പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് കൊറോണ സമൂഹവ്യാപന ഘട്ടത്തിലെത്തിയതിന് സ്ഥിരീകരണം. മുംബൈയിലാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മുംബൈയിലാണ് വിദേശത്ത് പോകാത്തവരിലും രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്തവരിലും രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് സമൂഹവ്യാപനമുണ്ടായതായി സ്ഥിരീകരിക്കാന്‍ കാരണം. സമൂഹ വ്യാപനം ഉണ്ടായിരിക്കുന്നതിനു പിന്നില്‍ നിസാമുദ്ദീന്‍ മതസമ്മേളനം തന്നെയാണെന്നാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.

Read Also : കോവിഡിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഡല്‍ഹി : മാരക വൈറസിനെ തുരത്താന്‍ അഞ്ചിന കര്‍മപദ്ധതികള്‍

ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം, മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം ഇതിനോടകം ആയിരം കടന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെയുള്ള കണക്ക് പ്രകാരം 1018 കൊവിഡ് രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രമുണ്ട്. ഇതില്‍ 642 രോഗികളും മുംബൈ നഗരത്തില്‍ നിന്നാണ്. പൂണെയില്‍ 159 രോഗികളും താനെയില്‍ 87 രോഗികളുമുണ്ട്.

എന്നാല്‍ രോഗം കണ്ടെത്തിയ മറ്റ് സംസ്ഥാനങ്ങളിലൊന്നും സമൂഹവ്യാപനം സ്ഥിരീകരിക്കാത്തത് രാജ്യത്തിന് അല്‍പ്പം ആശ്വാസം പകരുന്നുമുണ്ട്. മുംബൈയിലെ ഏറ്റവും ജനസാന്ദ്രത ഏറിയ ഇടങ്ങളായ ചേരികളിലും മറ്റുമാണ് ഇപ്പോള്‍ തുടര്‍ച്ചയായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button