ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത ആശങ്ക ഉയര്‍ത്തി നാലുദിവസം കൂടുമ്പോള്‍ രോഗവ്യാപനം ഇരട്ടിയാകുന്നു . രോഗവ്യാപനത്തിന്റെ പുതിയ കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യവിദഗ്ദ്ധര്‍.
ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയാണ് രാജ്യത്ത് രോഗവ്യാപനം ഇരട്ടിയാകുന്നത് രോഗവര്‍ദ്ധന ഇങ്ങനെ തുടര്‍ന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗികളുടെ എണ്ണം 17000 കടന്നേക്കും. എട്ടുദിവസം കൂടുമ്പോഴാണ് നേരത്തെ കേസുകള്‍ ഇരട്ടിയായിരുന്നത്. പിന്നീട് ആറു ദിവസമായും ഇപ്പോഴത് നാലുദിവസമായും കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് 15 മുതല്‍ 20 വരെ അഞ്ചുദിവസം കൂടുമ്പോഴാണ് കൊവിഡ് കേസുകള്‍ ഇരട്ടിയായത്. എന്നാല്‍ മാര്‍ച്ച് 20 മുതല്‍ 23 വരെ മൂന്നുദിവസം കൊണ്ട് വര്‍ദ്ധിച്ചു. 23 മുതല്‍ 29 വരെ ആറു ദിവസത്തില്‍ കേസുകള്‍ ഇരട്ടിയായി. 29 മുതല്‍ ഏപ്രില്‍ രണ്ടുവരെയും ഏപ്രില്‍ രണ്ടു മുതല്‍ ആറു വരെയും നാലു ദിവസംകൊണ്ട് കൊവിഡ് ബാധിതര്‍ ഇരട്ടിയായി. ലോക്ഡൗണില്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുമ്പോഴാണ് ഈ സ്ഥിതി. കേസുകളുടെ വര്‍ദ്ധന കൂടി പരിഗണിച്ചായിരിക്കും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ കേന്ദ്രം അന്തിമ തീരുമാനമെടുക്കുക.
ഡല്‍ഹി തബ് ലീഗ് മത സമ്മേളനമാണ് രാജ്യത്തെ കേസുകളുടെ എണ്ണം പെട്ടെന്ന് കൂടാന്‍ ഇടയാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.
Post Your Comments