കുടിപ്പകയും കൊല്ലലും ശീലമാക്കിയ അധോലോകവും കോവിഡ് 19 ല്‍ ജനങ്ങള്‍ക്കായി കൈക്കോര്‍ക്കുന്നു , അധോലോകത്തു നിന്നും ജനങ്ങള്‍ക്ക് ഭക്ഷണ പൊതികള്‍ നല്‍കുന്നു. കേപ്പ്ടൗണില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. കേപ്പ് ടൗണില്‍ അധോലോകപോരാട്ടങ്ങള്‍ പതിവാണ്. ഹാര്‍ഡ് ലിവിങ്സ് ഗാങ്ങും 28’സ് ഗാങ്ങും തമ്മിലുള്ള പോരാട്ടം അവിടെ നിരവധി പേരുടെ കൊലയിലാണ് കലാശിച്ചിരുന്നത്. കൊവിഡ് 19 പടര്‍ന്നു പിടിച്ചതോടെ സര്‍ക്കാര്‍ നഗരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ ജനങ്ങള്‍ക്കായി പല സ്ഥലത്തു നിന്നും സഹായങ്ങള്‍ എത്തി.
ജീവകാരുണ്യ പ്രവര്‍ത്തകനായ പാസ്റ്റര്‍, ഭക്ഷണത്തിനു വേണ്ട ഫണ്ട് ശേഖരിച്ചു. ഭക്ഷണം ഉണ്ടാക്കി. വിതരണം ചെയ്യാന്‍ വേണ്ടി ഒരുങ്ങുമ്പോഴാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്ന് പാസ്റ്റര്‍ കണ്ടത്. പ്രദേശത്ത് തമ്മില്‍ ആഴ്ചയില്‍ രണ്ടു വട്ടമെങ്കിലും മല്ലുപിടിച്ചിരുന്ന, പരസ്പരം വെടിവെച്ചു കൊല്ലാന്‍ പോലും മടിയില്ലാതെ നടന്നിരുന്ന അധോലോകത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, ശത്രു മിത്ര ഭേദമില്ലാതെ നാട്ടിലെ ജനങ്ങള്‍ക്ക് ഭക്ഷണം അവരുടെ വീട്ടുപടിക്കലെത്തിക്കാന്‍ വേണ്ടി തങ്ങളുടെ ശത്രുതയ്ക്ക് വിശ്രമം നല്‍കി തല്ക്കാലം ഒന്നിച്ചിരിക്കുന്നു
അന്നുവരെ പരസ്പരം പോരിന് നടന്നിരുന്ന, തങ്ങളെ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു അധോലോക നേതാക്കള്‍ ഒരേ വാഹനത്തില്‍ വന്നിറങ്ങി തങ്ങളുടെ വിശപ്പടക്കാനുള്ള ഭക്ഷണം വിതരണം ചെയ്യുന്ന കാഴ്ച കണ്ടപ്പോള്‍ പ്രദേശവാസികളും അമ്പരന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
Post Your Comments