Latest NewsNewsInternational

കോവിഡ് പ്രതിരോധത്തിന് മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ എന്ന മരുന്ന് നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യയെ സമീപിച്ച് മുപ്പതോളം ലോകരാഷ്ട്രങ്ങള്‍

മരുന്നിനെ കുറിച്ച് ഹനുമാന്‍ മൃതസഞ്ജീവിനി കൊണ്ടുവന്നപോലെയെന്ന് വിശേഷണം നല്‍കി ബ്രസീല്‍

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന് മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ എന്ന മരുന്ന് നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യയെ സമീപിച്ച് മുപ്പതോളം ലോകരാഷ്ട്രങ്ങള്‍ രംഗത്ത് എത്തി. കൊവിഡ് 19 പ്രതിരോധിക്കാനുള്ള മരുന്ന് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് കത്ത് എഴുതി ബ്രസീല്‍. രാമായണത്തില്‍ നിന്നുള്ള ഭാഗം പരാമര്‍ശിച്ചാണ് ഇന്ത്യക്ക് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ കത്തെഴുതിയത്.

Read Also : ഇതുവരെ കണ്ടിട്ടുള്ള വ്യക്തികളില്‍ വെച്ച് അദ്ദേഹം മികച്ച നേതാവും മഹാനായ വ്യക്തിയുമാണ് … പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ട്രംപ്

ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് വിശുദ്ധ മരുന്ന് (മൃതസഞ്ജീവിനി) കൊണ്ടു വന്നപോലെ, യേശു ക്രിസ്തു അന്ധന് കാഴ്ച നല്‍കിയ പോലെ ജനങ്ങള്‍ക്കായി ബ്രസീലും ഇന്ത്യയും ഒരുശക്തിയായി നിന്ന് കൊവിഡിനെ അതിജീവിക്കണമെന്ന് ബൊല്‍സാനരോ കത്തില്‍ എഴുതി.

കഴിഞ്ഞ ശനിയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൊല്‍സാനരോയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ലോകത്തെ സാഹചര്യങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. എങ്ങനെ യോജിച്ച് നിന്ന് കൊവിഡിനെ നേരിടാമെന്ന് ബൊല്‍സാനരോയുമായി ചര്‍ച്ച ചെയ്തെന്ന് മോദി പിന്നീട് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇന്ത്യക്ക് സാധിക്കുന്ന എല്ലാ സഹായങ്ങളും ബ്രസീലിന് വേണ്ടി നല്‍കുമെന്നും അന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button