വാഷിംഗ്ടണ്‍: കോവിഡ് ചികിത്സയ്ക്ക് മലേറിയ മരുന്നുകള്‍ അയച്ചു നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മരുന്ന് എത്തിച്ചു നല്‍കിയതിനു നന്ദിയുണ്ടെന്നും പ്രതിസന്ധി ഘട്ടത്തില്‍ മോദി ഒപ്പം നിന്നെന്നും ട്രംപ് പറഞ്ഞു.മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് മോദിയോട് ട്രംപ് മരുന്ന് വേണമെന്ന് അഭ്യര്‍ഥിച്ചു. ഇത് മാനിച്ചാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ അമേരിക്കയിലേക്ക് അയച്ചത്. മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേതുടര്‍ന്നായിരുന്നു ട്രംപിന്റെ അഭ്യർത്ഥന.
മോദിയുമായി സംസാരിച്ചെന്നും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയിലേര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചതായും ട്രംപ് വെളിപ്പെടുത്തി. വൈറ്റ് ഹൗസില്‍ നടന്ന കൊറോണവൈറസ് ടാസ്ക് ഫോഴ്സിന്റെ അവലോക യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
Post Your Comments