നോയ്ഡ• പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മോശം പരാമർശം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ നോയിഡ പോലീസ് പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തു. കുഞ്ചിലെ റഹ്മത്ത് നിവാസികളായ അബ്ദുൾ സലാം മകന്‍ ശ്രാമിക് എന്നിവരാണ് അറസ്റ്റിലായത്. സെക്ടർ 93 ൽ താമസിക്കുന്ന ഒരാളാണ് പരാതി രജിസ്റ്റർ ചെയ്തത്.
നോയിഡ കോട്‌വാലി സെക്കന്‍ഡ് ഫേസ് പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) ദുരുപയോഗം ചെയ്തതിനാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ പോസ്റ്റ് അച്ഛനും മകനും രണ്ട് ദിവസം മുന്‍പ് വാട്സ്ആപ്പിലൂടെ അയച്ചതയാണ് ആരോപണം.
Post Your Comments