കോഴിക്കോട് : പ്രമുഖ നടൻ കലിംഗ ശശി(59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്. കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
Also read : സൗദിയിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു
നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹം 500-ലധികം നാടകങ്ങളില്‍ അഭിനയിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് കടന്നു വന്നത്. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനാണ്, ഭാര്യ പ്രഭാവതി.
Post Your Comments