KeralaMollywoodLatest NewsNews

പ്രമുഖ നടൻ കലിംഗ ശശി അന്തരിച്ചു

കോഴിക്കോട് : പ്രമുഖ നടൻ കലിംഗ ശശി(59) അന്തരിച്ചു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്. കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

Also read : സൗദിയിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു

നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹം 500-ലധികം നാടകങ്ങളില്‍ അഭിനയിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത്‌ ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് കടന്നു വന്നത്. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനാണ്, ഭാര്യ പ്രഭാവതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button