Latest NewsNewsIndia

വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്; ലോകം മുഴുവനും കോവിഡിന് മുന്നിൽ പതറുമ്പോഴും ശക്തമായി പോരാടി ഇന്ത്യ

ന്യൂഡൽഹി: ലോകം മുഴുവൻ കോവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോൾ ശക്തമായി പോരാടുകയാണ് ഇന്ത്യ. കഴിഞ്ഞ 48 മണിക്കൂറിൽ ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ഏപ്രിൽ 6, 7 തീയതികളിലായി ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏപ്രിൽ 6ന് ലവ് അഗർവാൾ വ്യക്തമാക്കിയത് അനുസരിച്ച് ഇന്ത്യയിൽ 24 മണിക്കൂറിനിടെ 693 കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. 4,067 കേസുകളാണ് കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ രോഗ ബാധിതരായി ഉണ്ടായിരുന്നത്. ഇവരിൽ 1,447 പേരും തബ്ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ടവർ ആയിരുന്നു.

ALSO READ: “താങ്കളെടുത്ത നടപടികളെ മനസു തുറന്ന് അഭിനന്ദിക്കുന്നു”; എന്റെ ഭാഗത്തു നിന്നുമുള്ള എളിയ സംഭാവനയായ 50 ലക്ഷം രൂപ സ്വീകരിക്കണമെന്ന് മുഖ്യ മന്ത്രിയോട് മോഹൻ ലാൽ

അതേസമയം, എന്നാൽ ഇന്ന് (ഏപ്രിൽ 7) അദ്ദേഹം പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തവരുടെ എണ്ണം 354 ആണ്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4,421 ആയി മാറി. 326 പേർക്ക് രോഗം ഭേദമായെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ, രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തവരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button