Latest NewsNewsIndia

തബ്ലീഗി ജമാഅത്തില്‍ പങ്കെടുത്ത, കോവിഡ് 19 പോസിറ്റീവ് ആയ രോഗി ആശുപത്രിയില്‍ നിന്ന് ജനല്‍ തകര്‍ത്ത് രക്ഷപ്പെട്ടു

ന്യൂഡല്‍ഹി•കഴിഞ്ഞമാസം ഡല്‍ഹിയില്‍ നടന്ന തബ്ലീഗി ജമാഅത്ത് യോഗത്തിൽ പങ്കെടുത്ത, കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചയാള്‍ ചൊവ്വാഴ്ച യു.പിയിലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു.

65 കാരനായ സഫിദ് മിയാൻ ഖേഖ്രയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. നേപ്പാളിലെ സുർസുരി സ്വദേശിയായ മിയാൻ മത സദസ്സിൽ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയത്.

ജനാലയുടെ ഗ്ലാസ് പാനൽ തകർത്ത് വയർ മെഷ് മുറിച്ച ശേഷം അദ്ദേഹം വസ്ത്രങ്ങൾ ഉപയോഗിച്ച് ഒരു കയർ ഉണ്ടാക്കി കെട്ടിടത്തിന്റെ താഴേക്ക് ഊര്‍ന്നിറങ്ങിയാണ് രക്ഷപ്പെട്ടത്.

ഡല്‍ഹിയിലെ തബ്ലീഗി ജമാഅത്ത് മത സദസ്സിൽ പങ്കെടുക്കാൻ എത്തിയ നേപ്പാളിൽ നിന്നുള്ള ഏഴ് പേർ ഉൾപ്പെട്ട സംഘത്തിന്റെ ഭാഗമായിരുന്നു മിയാൻ.

പോലീസ് സൂപ്രണ്ട് (എസ്പി) ബാഗ്പത് ഇപ്പോൾ സഫിദ് മിയാന്റെ ഫോട്ടോ സഹിതം ലുക്ക് ഔട്ട്‌ നോട്ടീസ് നൽകിയിട്ടുണ്ട്. എവിടെയെങ്കിലും കണ്ടാൽ പോലീസിനെ അറിയിക്കണമെന്ന് പോലീസ് ആളുകളോട് ആവശ്യപ്പെട്ടു.

ശരിയായ ചികിത്സ ലഭിക്കാതെ ചുറ്റിക്കറങ്ങിയാൽ അണുബാധ മറ്റ് ജനങ്ങളിലേക്കും പടരുമെന്ന് നോട്ടീസില്‍ പറയുന്നു.

പോലീസ് ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കി.

അതേസമയം, ഉത്തർപ്രദേശിൽ COVID-19 ന്റെ പോസിറ്റീവ് കേസുകൾ 300 കടന്നു. കഴിഞ്ഞ മാസം ഡല്‍ഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗി ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്തവരാണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button