തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് കെ.പി.സി.സിയുടെ പ്രസിഡന്റാണ്. കോണ്‍ഗ്രസിന്റെ സ്വരമാണ് അദ്ദേഹത്തിലൂടെ പുറത്തുവരുന്നത്. യഥാര്‍ത്ഥത്തില്‍ കഥയറിയാതെ അദ്ദേഹം ആട്ടം കാണുകയാണ്. കാലം എത്രമാറിയാലും ചിലര്‍ ഒരുതരത്തിലും മാറില്ല എന്നതിനു തെളിവാണ് മുല്ലപ്പള്ളി. ദുരന്തമുഖത്തെങ്കിലും ഇത്തരം ഇടുങ്ങിയ മനസ് ഒഴിവാക്കാമായിരുന്നു. കുശുമ്പ് പറയുന്നവരെ കുറിച്ച് എന്താണ് പറയുക. ദുരന്തമുഖത്തെങ്കിലും ഇത്തരം ഇടുങ്ങിയ മനസ് ഒഴിവാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുമോ എന്ന് നോക്കി നടക്കുവല്ലേ? മറ്റെന്തെങ്കിലും തരത്തില്‍ ശ്രദ്ധ തിരിച്ചുവിടാന്‍ സാധിക്കുമോ. വേറെ തരത്തില്‍ കേരളത്തെ അപമാനിക്കുവാന്‍ പറ്റുമോ. ആ തരത്തില്‍ നോക്കുകയല്ലേ? അതിന്റെ ഭാഗമായിട്ടല്ലേ ആ രീതിയിലുള്ള വർത്തമാനങ്ങൾ നടത്തുന്നത്. വിമര്‍ശനം കേട്ടു ലോകകേരളം എന്ന നയം തിരുത്താന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments