Latest NewsIndiaNews

കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാന്‍ കേരളീയ രീതിയില്‍ മുണ്ടുടുത്ത് ദീപം തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ന്യൂഡല്‍ഹി : കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യം ഏറ്റെടുത്തു. രാജ്യമെങ്ങും രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് നേരം ജനകോടികള്‍ ദീപം തെളിയിച്ചു.

രാത്രിയില്‍ മുണ്ടുടുത്ത് ദീപം തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഞായറാഴ്ച രാത്രി ഒന്‍പതു മണിക്ക് റേസ് കോഴ്‌സ് റോഡിലെ വീട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിളക്കാണ് തെളിയിച്ചത്. നീല നിറത്തിലുള്ള നീളന്‍ കുര്‍ത്തയും നീല കരകളുള്ള കേരളത്തിന്റെ മുണ്ടും അസ്സമിന്റെ ഗമോസയും അണിഞ്ഞ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഏറെ വൈകാതെ തരംഗമായി. നിലവിളക്കു തെളിയിക്കുന്ന സമയത്ത് മോദിയുടെ വസതിയില്‍ ശുഭം കരോതി കല്യാണം എന്ന ദീപ പ്രാര്‍ത്ഥനയും മുഴങ്ങി.

ഒന്‍പതു മിനിറ്റു നേരത്തേക്കാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിളക്കുകള്‍ തെളിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനം ജനം ഏറ്റെടുത്തത്. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ, ലോക്ഡൗണ്‍ എന്നീ നടപടികളുടെ തുടര്‍ച്ചയായാണ് ദീപം തെളിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button