പ്രശസ്ത സൈക്കോളജിസ്റ്റ് കലാ ഷിബു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു പോസ്റ്റാണിത്. ഭാര്യമാരെ വഞ്ചിക്കുന്ന ഭര്‍ത്താക്കന്മാരും ഭര്‍ത്താക്കന്മാരെ വഞ്ചിക്കുന്ന ഭാര്യമാരെ കുറിച്ചുമുള്ള ഒരു പോസ്റ്റ്. സ്‌നേഹത്തോടെ അടുക്കുമ്പോളും മറ്റൊരാളോട് അടുപ്പമുള്ള ജീവിത പങ്കാളിയെ കുറിച്ചുള്ള ഒരു കുറിപ്പ്.
കലാ കൗണ്‍സില്‍ സൈക്കോളജിസ്റ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഭാര്യയെ ഒരുപാട് സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ഭാര്തതാവ്..
വിദേശത്താണ്..
നാട്ടില്‍ കാമുകിയുമുണ്ട്..
ഭാര്തതാവിനു ഒരല്‍പ്പം ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നാല്‍ ഭാര്യയ്ക്ക് സഹിക്കാന്‍ വയ്യ..
പ്രഷര്‍ നോക്കണേ, ഭക്ഷണം നിയന്ത്രിക്കണേ എന്നൊക്കെ പറഞ്ഞു നാട്ടില്‍ നിന്നും വിളിയോട് വിളി..
കാമുകിയും വിളിക്കും..
എന്നാ ഒന്ന് കാണുക..
ഇടയ്ക്ക് അങ്ങനെ നാട്ടില്‍ വരും..
വര്‍ഷങ്ങള്‍ മക്കള്‍ ഉണ്ടാകാതെ ഇരുന്ന ഭാര്യ
ഗര്‍ഭിണി ആയി..
പ്രസവിക്കാന്‍ കിടക്കുമ്പോള്‍,
ഭാര്തതാവ് വീണ്ടും നാട്ടില്‍ എത്തുന്നു..
ആദ്യത്തെ കണ്‍മണിയെ കാണാന്‍ ഓടി എത്തി എന്നല്ലേ പുറത്ത് അറിയേണ്ടത്..
പക്ഷെ ലക്ഷ്യം വേറെയും ഉണ്ട്
എല്ലാ ഉഡായിപ്പിന്റെയും രാജാവായ അടുത്ത സുഹൃത്ത് പോലും അതറിയുന്നത് ഒരു ആശുപത്രിയില്‍ നിന്നും കോള്‍ വരുമ്പോള്‍ ആണ്..
വിദേശത്ത് നിന്നും എത്തിയ സുഹൃത്ത് ഏതാണ്ട് തളര്ന്നു പോയ നിലയില്‍ അവിടെ ഉണ്ട്..
സംസാരിക്കാന്‍ പറ്റുന്നുണ്ട്…
സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു..
ഭാര്യയോട് കാര്യം പറഞ്ഞു അങ്ങേര് അങ്ങോട്ട് ഓടി..
ഏറെ കാലം കഴിഞ്ഞു ഭാര്യയുടെ മുന്നില് നന്മയുടെ നുണക്കുഴി ചാലിച്ച് സുഹൃത്ത് ആ ദിവസത്തെ പറ്റി പറഞ്ഞു..
കാമുകിയുമായി ഒത്തു കൂടാന്‍ വിദേശത്ത് നിന്നും എത്തി ഹോട്ടലില്‍ മുറി എടുക്കുന്നു
ഭാര്യയല്ല, കാമുകി..
സൂപ്പര്‍മാന്‍ ആകണം അവളുടെ മുന്നില്..
ശക്തിമാന്‍…..
പ്രഷര്‍ ന്റെ മരുന്ന് എടുക്കുന്നത് കൊണ്ട് എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും എന്നൊന്നും അറിയാതെ പരസ്യത്തില്‍ കണ്ട ഒരു ഗുളിക അദ്ദേഹം എടുത്തങ്ങു വിഴുങ്ങി..
വെട്ടിയിട്ട പോലെ, കട്ടിലില്‍ കുഴഞ്ഞു വീണു പോയ കാമുകനെ, എങ്ങനെയോ ആശുപത്രിയില്‍ എത്തിച്ചു കാമുകി മുങ്ങി..
മറ്റാരെയും വിളിക്കാന്‍ പറ്റില്ല..
യഥാര്‍ത്ഥ കാരണം പറയണമല്ലോ..
അതാണ് തന്നെ വിളിച്ചത്..
ആരുടെയോ പ്രാര്‍ത്ഥന ആരോഗ്യം വീണ്ടെടുത്ത് പഴയ പോലെ ആയി..
പ്രസവിച്ചു കിടക്കുന്ന അവസ്ഥയില്‍, ഭാര്തതാവിനെയും മറ്റൊരു കുഞ്ഞിനെ പോലെ നോക്കുന്ന ഭാര്യയുടെ തന്നെ പ്രാര്‍ത്ഥന ആകാം..
”അവള്‍ക്കാണ് സര്‍ക്കാര്‍ ജോലി, വിദേശത്ത് കിടന്നു കഷ്ടപ്പെട്ടത് മുഴുവന്‍ വീട് പണിക്കു എടുത്തു..
അവിഹിതം കണ്ടു പിടിച്ചപ്പോള്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ വാക്കുകള്‍ ആണ് മുഖ്യം എങ്കില്‍ ഇറങ്ങി പൊയ്‌ക്കോ എന്നാണ് പറയുന്നത്…
അവളുടെ കാമുകന്റെ വീട്ടില്‍ അയാളുടെ അമ്മയുടെ പിന്തുണയില്‍ ആണ് കൂടിക്കാഴ്ചകള്‍ എന്നാണ് അറിഞ്ഞത്..
പുരുഷ സഹജമായ അപകര്‍ഷത നിറഞ്ഞു നിന്നിരുന്ന വാക്കുകള്‍…
ഈ ഇടയ്ക്ക്, വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ആ കുടുംബത്തെ കണ്ടു..
മാതൃകാ ദമ്പതികളെ പോലെ നടന്നു നീങ്ങുന്നു..
പൊട്ടിച്ചിരിച്ചും കളിച്ചും കൂടെ രണ്ടു മക്കളും..!
പെണ്ണാണ് ചതിച്ചത്..പക്ഷെ, അവനാണ് നിസ്സഹായന്‍..
എന്നെ അയാള്‍ കണ്ടു..
ആ ഭാവത്തില്‍ നിന്നും മനസ്സിലായി..
നാടകമേ ഉലകം എന്ന്..
ഭാര്യയും ഭാര്തതാവും എന്നതിനേക്കാള്‍ കാമുകനും കാമുകിയും ആകുമ്പോള്‍ ആണ് പലപ്പോഴും സമാധാനം..
വീട്ടിലെ പോലെ,
കറന്റ് ബില്ല് ന്റെ കാര്യം പറഞ്ഞു അടികൂടേണ്ട..
നിന്റെ തന്ത എന്ന് പറയുമ്പോള്‍ എന്റെ തന്തയ്ക്ക് പറഞ്ഞാലുണ്ടല്ലോ എന്ന് പറഞ്ഞു അലറേണ്ട..
അതൊക്കെ നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങള്‍ എന്ന് അനുഗ്രഹിക്കേണ്ട..
നിന്റെ ഒലത്തിയ സ്ത്രീധനം എന്ന് പുഛിക്കേണ്ട..
അങ്ങനെ അങ്ങനെ, സുഖമാണ് അവിഹിത ബന്ധങ്ങള്‍..
ചതിച്ചതാ, കൊറോണ കാലം ചതിച്ചതാ..
ഒന്ന് വളച്ചൊടിച്ചു കൊണ്ട് വന്നതാ..
അങ്ങനെ സങ്കടപെടുന്ന ഒട്ടനവധി പേരുണ്ട്..
പക്ഷെ,
ഏതൊക്കെയോ ഭാര്യക്കും ഭാര്തതാവിനും ഇതൊരു തിരിച്ചു പോക്കിന്റെ കാലമാണ്..
വിദേശത്തും സ്വദേശത്തും ഒക്കെ ഇരിക്കുന്നവര്‍ യാഥാര്‍ഥ്യത്തിലേക്ക് നടക്കുന്ന സമയം…
മുന്തിരി വള്ളികള്‍ തളിര്‍ക്കാട്ടെ…
രണ്ടാം മധുവിധു തുടങ്ങാന്‍ ഒരു നിമിത്തം ആയാലോ ഈ കൊറോണ കാലം..
തളര്ന്നു വീഴുമ്പോള്‍ താങ്ങായി ആരാകും കൂടെ എന്നൊക്കെ ഒന്ന് വെറുതേ ഓര്‍ക്കാന്‍..ഒന്നൂടെ ചേര്‍ത്ത് പിടിക്കാന്‍..
Post Your Comments