Latest NewsKeralaNews

നഷ്ടമായത് മലയാളി നെഞ്ചേറ്റിയ സംഗീതകാരനെ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം • മലയാളി എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന നിരവധിഗാനങ്ങളാൽ ചലച്ചിത്ര, നാടക പിന്നണി ഗാനശാഖയെ സമ്പന്നമാക്കിയ പ്രതിഭയായിരുന്നു എം.കെ. അർജുനൻ മാസ്റ്റർ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കാലാതിവർത്തികളായ നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. ഗാന രചയിതാവ് ശ്രീകുമാരൻ തമ്പിക്കൊപ്പം ചേർന്ന് ഭാവസുന്ദരമായ നിരവധി മധുരഗാനങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്. മലയാളി നെഞ്ചേറ്റിയ പ്രതിഭയുടെ വിയോഗം വലിയ വേദനയാണ് ഓരോരുത്തരിലും വരുത്തിയത്. അദ്ദേഹം അരങ്ങൊഴിയുമ്പോഴും മലയാളികൾ ഉള്ളിടത്തോളം കാലം ആ പാട്ടുകൾ നിലനിൽക്കും. അർജുനൻ മാസ്റ്ററുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുബത്തിനും സുഹൃത്തുക്കൾക്കും മലയാളികൾക്കാകെയുമുള്ള ദു:ഖത്തിൽ പങ്കു ചേരുന്നതായി സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button