ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ സംഭവത്തോടെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. രോഗ ബാധിതരുടെ എണ്ണം 4289 ആയി ഉയര്‍ന്നതോടെ ഡല്‍ഹിയില്‍ മാത്രം 20,000 കുടുംബങ്ങളെ നിര്‍ബന്ധിത ക്വാറന്റൈനിലേക്ക് മാറ്റി. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 320 പേരാണ് ഡല്‍ഹിയില്‍ മാത്രം രോഗബാധിതരായുള്ളത്. നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ട 5000 പേര്‍ക്ക് കൊറോണ സാദ്ധ്യത നിലനില്‍ക്കുകയാണ്.
20,000 കുടുംബങ്ങളിലായി ക്വാറന്റൈനിലാക്കിയതില്‍ ഉള്‍പ്പടെ 45,616 വ്യക്തികളാണുള്ളത്. നടത്തിയവരുമാണ്. കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 118 ആയെന്ന് കേന്ദ്രആരോഗ്യ -കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 3666 പേര്‍ ചികിത്സയിലാണെന്നും 291 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ഈ മാസം ആദ്യം മുതല്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ കുതിച്ചു ചാട്ടമുണ്ടായെങ്കിലും രോഗ വ്യാപനം രണ്ടാംഘട്ടത്തില്‍ തന്നെയെന്നു ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ്. ഇതുവരെയുള്ള എല്ലാ രോഗികള്‍ക്കും എവിടെ നിന്നു ബാധിച്ചുവെന്നു തിരിച്ചറിയാനായി. ഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ചിലരുടെ സാംപിളുകള്‍ ഇനിയും വരാനുണ്ട്. സംസ്ഥാനത്ത് രോഗ വ്യാപനം ഏതു മാര്‍ഗത്തിലൂടെയാണെന്നറിയാന്‍ എപ്പിഡമോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായം തേടിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടത്തിനു രൂപം നല്‍കുമെന്നു അവര്‍ പറഞ്ഞു.
Post Your Comments