ദുബായ്•കോവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവ് യു.എ.ഇയിലെ അജ്മാനില്‍ മരിച്ചു. കണ്ണൂർ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ചത്.
പനിയും ന്യുമോണിയയും ബാധിച്ചാണ് ഹാരിസ് അജ്മാനിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഒരു സൂപ്പർ മാർക്കറ്റിൽ ഏരിയ മാനേജർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ ജസ്മിന, മക്കൾ മുഹമ്മദ്, മകൾ ശൈഖ ഫാത്തിമ.
ഇതോടെ കൊറോണ വൈറസ് ബാധിച്ച് യു.എ.ഇയില്‍ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി.
Post Your Comments