ന്യൂഡല്‍ഹി: കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര ധനമന്ത്രാലയം രണ്ടാം രക്ഷാപാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. ധനമന്ത്രാലയത്തിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന് ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്. രാജ്യത്തെ മാനുഫാക്ചറിംഗ്, സേവന മേഖലകളെ ലോക്ക് ഡൗൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് നിഗമനം.
അതേസമയം മാര്‍ച്ച് 26ന് ധനമന്ത്രി 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 8.6 കോടി കര്‍ഷകര്‍ക്ക് 2,000 രൂപ വീതം ധനസഹായം, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്, 20 കോടി വനിതകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ 500 രൂപവീതം, 80 കോടിപ്പേര്‍ക്ക് അഞ്ചുകിലോ അധികധാന്യം തുടങ്ങിയ ആശ്വാസപദ്ധതികളാണ് പ്രഖ്യാപിച്ചത്.
Post Your Comments