Latest NewsNewsTechnology

വീണ്ടും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സ് ആപ്പ്

വീണ്ടും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സ് ആപ്പ്. എക്സ്പയറിങ് മെസേജ്, മള്‍ട്ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട് എന്നിവയാണ് പുതിയതായി അവതരിപ്പിക്കുന്നത്. ഓരോ സന്ദേശങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കാൻ സാധിക്കുന്ന ഫീച്ചറാണ് എക്സ്പയരിങ് മെസേജ്. സന്ദേശം അയച്ച ആളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും അത് ലഭിച്ച ആളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും സന്ദേശം ഓട്ടോമാറ്റിക് ആയി തന്നെ നീക്കം ചെയ്യപ്പെടുന്ന സംവിധാനമാണിത്.

നിലവില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ചെയ്യുമ്പോള്‍ ചാറ്റ് വിന്‍ഡോയില്‍ നീക്കം ചെയ്ത സന്ദേശത്തിന്റ സ്ഥാനത്ത് ‘ ദിസ് മെസേജ് ഹാസ് ബീന്‍ ഡിലീറ്റഡ്’ എന്ന സന്ദേശം കാണാൻ സാധിക്കുമായിരുന്നു. എന്നാൽ ഈ ഫീച്ചറിൽ അത്തരം ഒരു സന്ദേശവും കാണിക്കില്ല. നേരത്തെ ഡിസപ്പിയറിങ് മെസേജസ് എന്നായിരുന്നു ഈ സംവിധാനത്തിന് വാട്സ് ആപ്പ് നൽകിയിരുന്ന പേര്. ഗ്രൂപ്പ് ചാറ്റുകളിലും ഈ സൗകര്യം ലഭ്യമാവുമെങ്കിലും പ്പ് അഡ്മിനുകള്‍ക്ക് മാത്രമേ ഇത് ആക്സസ് ചെയ്യാന്‍ സാധിക്കു. ഒരു മണിക്കൂര്‍, ഒരു ദിവസം അല്ലെങ്കില്‍ ഒരു ആഴ്ചയ്ക്ക് ശേഷവും മെസേജ് ഡിലീറ്റ് ചെയ്യാനാകും. ഗ്രൂപ്പില്‍ പഴക്കമുള്ള ഈ സന്ദേശങ്ങള്‍ ആരാണ് അയയ്ക്കുന്നതെന്ന് ആക്സസ് ചെയ്യാനും അഡ്മിന് സാധിക്കും.

Also read : മഹാമാരിയായ കൊറോണ പടരുന്നതിനു കാരണം 5ജി മൊബൈല്‍ ടെലികമ്യൂണിക്കേഷന്‍ എന്ന് പ്രചാരണം : മൊബൈല്‍ ടവറുകള്‍ കത്തിച്ച് ജനങ്ങള്‍

ഉപയോക്താക്കളുടെ ഒരേ അക്കൗണ്ട് ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് മള്‍ട്ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട് ‘ അതായത് ഒന്നിലധികം ഉപകരണങ്ങളിലെ വാട്സാപ്പ് വെബില്‍ ഒരേ അക്കൗണ്ട് തന്നെ ഉപയോഗിക്കാന്‍ സാധിക്കും. പക്ഷേ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടാകണമെന്ന് മാത്രം. ഈ ഫീച്ചറുകൾ എപ്പോൾ ലഭ്യമാകുമെന്ന വിവരങ്ങൾ ലഭ്യമല്ല. അധികം അപ്‌ഡേറ്റുകളിൽ ലഭ്യമാകുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button