തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം,കൊല്ലം പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത. അതേസമയം കടലില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ കാറ്റ് ഉണ്ടാവില്ല. തിരകളും ഓളങ്ങളും മൂന്നടിക്ക് താഴെ മാത്രമെ ഉണ്ടാകൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും ഇന്ന് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു.
Post Your Comments