ശ്രീനഗര്‍: ഒറ്റദിവസത്തിനിടെ കശ്മീരില്‍ രണ്ട് ഏറ്റുമുട്ടലിലൂടെ ഒൻപത് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാം, കുപ്‌വാര എന്നിവിടങ്ങളിലാണ് ഏറ്റമുട്ടലുകള്‍ നടന്നത്. കുല്‍ഗാമില്‍ ശനിയാഴ്ചയാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. നാലുപേരെ ഇവിടെവെച്ച് സൈന്യം വധിച്ചു.
കുപ്‌വാരയില്‍ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെനിന്ന് അഞ്ചുപേരെയാണ് വധിച്ചത്. കുപ്‌വാരയിലെ കേരന്‍ സെക്ടറില്‍ നിയന്ത്രണരേഖവഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താനുള്ള നടപടിക്കിടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ആകെ ഒമ്ബത് ഭീകരരെ 24 മണിക്കൂറിനിടെ വധിച്ചുവെന്നും ഒരു ജവാന്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചുവെന്നും സൈന്യം അറിയിച്ചു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കുല്‍ഗാമില്‍ വധിച്ചത് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെയാണെന്നാണ് ജമ്മു കശ്മീര്‍ പോലീസ് പറയുന്നത്. കഴിഞ്ഞ 12 ദിവസത്തിനിടെ പ്രദേശവാസികളില്‍ ചിലരെ ഇവര്‍ കൊലപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.
Post Your Comments