KeralaLatest NewsNews

നോൺ വെജ് ഇല്ല; ഭക്ഷണ പൊതികൾ വലിച്ചെറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികൾ

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്കെത്തിച്ച ഭക്ഷണപ്പൊതികൾ ഉപേക്ഷിച്ച നിലയിൽ. നോൺ വെജ് ഇല്ലാത്തതാണ് ഭക്ഷണം വലിച്ചെറിയാൻ കാരണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ചാലയിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും കിട്ടിയ ഭക്ഷണ പൊതിയാണ് ഇവർ ഉപേക്ഷിച്ചിരിക്കുന്നത്. ആരും പട്ടിണി കിടക്കാതിരിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും നെട്ടോട്ടമോടുന്നതിനിടയിലാണ് കേരളത്തിന്റെ അതിഥി തൊഴിലാളികൾ ഭക്ഷണം ഉപേക്ഷിച്ചിരിക്കുന്നത്. അതേസമയം പണ്ട് ചപ്പാത്തിയും കിഴങ്ങുകറിയും കൊണ്ട് വിശപ്പടക്കിയവരായിരുന്നു ഇവരിൽ പലരും എന്നത് ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button