ഏനാത്ത്: തങ്ങൾക്ക് ലഭിച്ച അരി മറിച്ചുവിറ്റ് ബംഗാള്‍ സ്വദേശികള്‍. ഏനാത്ത് കളമല പള്ളിക്ക് സമീപം താമസിക്കുന്ന ബംഗാള്‍ സ്വദേശികളാണ് തങ്ങള്‍ക്ക് കിട്ടിയ അഞ്ച് കിലോ അരി നൂറ് രൂപയ്ക്ക് പലചരക്കുകടയില്‍ മറിച്ചുവിറ്റത്. ലോക് ഡൗണ്‍ കാരണം ഭക്ഷണം കിട്ടുന്നില്ലെന്ന് ഇവർ പരാതി പറഞ്ഞിരുന്നു. തുടർന്ന് പോലീസും സന്നദ്ധപ്രവര്‍ത്തകരും ഇവര്‍ക്ക് സാധനങ്ങൾ എത്തിച്ചുനൽകുകയായിരുന്നു. ഇത്തരത്തിൽ കിട്ടിയ സാധനങ്ങൾ ഇവര്‍ മറിച്ചുവില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു.
Post Your Comments