Latest NewsIndiaNews

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ പടരാൻ കാരണം നിസാമുദീന്‍ മത സമ്മേളനം; ആരോപണമുയർത്തിയ ആളെ വെടിവച്ച് കൊലപ്പെടുത്തി

ലക്‌നൗ: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ പടരാൻ കാരണം മര്‍ക്കസില്‍ നടന്ന തബ്ലീഗ് ജമാ അത്തെ മത സമ്മേളനമാണെന്ന് പറഞ്ഞ ആളെ വെടിവച്ച് കൊലപ്പെടുത്തി. വീടിന് സമീപത്തുള്ള ചായകടയില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നൂറ് കണത്തക്കിനാളുകള്‍ക്ക് കൊറോണ വൈറസ് രോഗം പടര്‍ന്നത് നിസാമുദീന്‍ മതസമ്മേളനത്തിൽ നിന്നാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ഇത് വാക്കേറ്റത്തിനിടയാക്കുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

വെടിയേറ്റയാള്‍ തല്‍ക്ഷണം മരണപ്പെട്ടു. പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് അറസറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് പൊലീസ് 5 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഇതുവരേയും 227 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് മുപ്പത് ശതമാനം കൊറോണ ബാധിതര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ALSO READ: കഴി‍ഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ 302 പേര്‍ക്ക് കോവിഡ്; വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോൾ ആശങ്കയിൽ രാജ്യം

സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിരവധി പേര്‍ ഒളിവില്‍ പോയിട്ടുണ്ട്. ഇത്തരത്തില്‍ ഒളിവില്‍ പോയ ഇരുന്നൂറ് വിദേശികളില്‍ 18 പേര്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലുമായി പിടിയിലായിട്ടുണ്ട്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയറാം കുമാര്‍ ഠാക്കൂര്‍ മുന്നറിയിപ്പ് നല്‍കിയികുന്നു. മാര്‍ച്ച്‌ 13 നും 18 നും ഇടയിലായിരുന്നു മര്‍ക്കസില്‍ മതസമ്മേളനം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button