തിരുവനന്തപുരം: സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിൽ തൂക്കക്കുറവ് രേഖപ്പെടുത്തി. റേഷനരിയിലുള്‍പ്പെടെ തൂക്കത്തില്‍ കുറവ് വരുത്തി വില്പന നടത്തിയ റേഷന്‍ കടകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ലീഗല്‍ മെട്രോളജി വകുപ്പ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ചില റേഷന്‍ കടകളില്‍ നിന്ന് നല്കിയ പത്ത് കിലോ അരിയില്‍ ഒരു കിലോയും പതിനഞ്ച് കിലോ അരിയില്‍ ഒന്നര കിലോയും വരെ കുറവുള്ളതായി കണ്ടെത്തി. ഇതിന് പുറമേ മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു.
ALSO READ: മൊറട്ടോറിയം കാലയളവിലെ പലിശ സർക്കാർ എറ്റെടുക്കണം;- പി സി ജോർജ്
12 റേഷന്‍ കടയുടമകളില്‍ നിന്ന് 55,000 രൂപ പിഴ ഈടാക്കി. സംസ്ഥാനത്താകെ 53 റേഷന്‍ കടകള്‍ക്കെതിരെയാണ് കേസെടുത്തത്. ഉപഭോക്താക്കള്‍ക്ക് കണ്ട്രോള് റൂമിലും 1800 425 4835 എന്ന ടോള്‍ ഫ്രീ നമ്ബരിലും സുതാര്യം മൊബൈല്‍ ആപ്ലിക്കേഷനിലും lmd.kerala.gov.in ലും പരാതികള്‍ അറിയിക്കാമെന്ന് ലീഗല്‍ മെട്രോളജി കണ്ട്രോളര് അറിയിച്ചു.
Post Your Comments