Latest NewsNewsIndia

കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി തമിഴ്‌നാട്

ചെന്നൈ: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി തമിഴ്‌നാട്. ഇതനുസരിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാനുള്ള സമയം രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിയാക്കി.

തമിഴ്‌നാട്ടിൽ നിലവിൽ 485 പേരാണ് രോഗ ബാധിതരായിട്ടുള്ളത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ വ്യാപകമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച 16,000 നിയോഗിച്ചു. ഇവർ നാളെ മുതൽ വീടുകൾ കയറിയുളള പരിശോധന ആരംഭിക്കും.

ALSO READ: ലോക്ക് ഡൗൺ: ഭക്ഷണവും പണവുമില്ലാതെ സഹായിക്കണമെന്ന് ചുവരിൽ എഴുതി അഭ്യർത്ഥിച്ച് പെയിന്റിംഗ് തൊഴിലാളി

അതേസമയം, വൈറസ് വ്യാപനത്തെ ചിലർ സാമുദായികമായി ചിത്രീകരിക്കാനും ശ്രമിച്ചു. ഇതിനെ എതിർത്ത് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി രംഗത്തെത്തി. വൈറസ് ബാധ ആർക്കു വേണമെങ്കിലും വരാമെന്നും രോഗം പിടിപെട്ടവരോട് സ്‌നേഹത്തോടും അനുകമ്പയോടും കൂടി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button