ദുബായ്: ദുബായിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാല്‍ റഡാറില്‍ കുടുങ്ങും. ഞായറാഴ്ച പുറത്തിറങ്ങിയവരുടെ ചിത്രങ്ങള്‍ റഡാറില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി ഉണ്ടകില്ല. എന്നാല്‍, ഇനി മുതല്‍ അനുമതി ഇല്ലാതെ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ റഡാറില്‍ കുടുങ്ങുമെന്നും ഇവര്‍ക്കെതിരെ പിഴ ചുമത്തല്‍ അടക്കമുള്ള നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ദുബായിൽ 24 മണിക്കൂര്‍ അണുനശീകരണ യജ്ഞവും യാത്രാവിലക്കും പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, അത്യാവശ്യ കാര്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതിയോടെ പുറത്തിറങ്ങാം. ഇതിനായി https://dxbpermit.gov.ae എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
അല്ലെങ്കില്‍ 800PERMIT അഥവാ 800737648 എന്ന ഹോട്ട്ലൈന്‍ നമ്ബറില്‍ വിളിക്കാം. ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളും പുറത്തിറങ്ങാന്‍ നിലവില്‍ അനുമതിയുള്ള ജീവനക്കാരും ഇതില്‍ അപേക്ഷ നല്‍കിയിരിക്കണം എന്നാണ് നിര്‍ദേശം.
Post Your Comments