അബുദാബി : യുഎഇയിൽ ഒരാൾ കൂടി കോവിഡ്-19 ബാധിച്ച് മരണപ്പെട്ടു. 53വയസുള്ള അറബ് പൗരനാണ് കഴിഞ്ഞ ദിവസം മരണപെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10ആയി. 241 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 1,505 പേരായി. ഉയർന്നു. യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിതെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വക്താവ് ഡോ.ഫരീദ അൽ ഹൊസനി പറഞ്ഞു.
17 പേർക്ക് കൂടി സുഖം പ്രാപിച്ചതോടെ ആകെ 125 പേർ രോഗമുക്തിനേടി. പരിശോധനാ സംവിധാനം വിപുലീകരിച്ചതോടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. രോഗലക്ഷണമില്ലെങ്കിലും എല്ലാവരും ഫെയിസ് മാസ്ക് ധരിക്കുന്നത് നല്ലതാണെന്നു ഡോ.ഫരീദ അൽ ഹൊസനി നിര്‍ദേശിച്ചു. നേരത്തെ രോഗലക്ഷണമുള്ളവർ മാത്രം മാസ്ക് ധരിച്ചാൽ മതിയായിരുന്നെങ്കിൽ കൂടുതൽ പഠനങ്ങളിലൂടെ എല്ലാവരും മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന് കണ്ടെത്തിയിരിക്കുന്നുവെന്നും ഡോ.ഫരീദ അൽ ഹൊസനി പറഞ്ഞു.
ദുബായിൽ കോവിഡ് വൈറസ് വ്യാപനം തടയാൻ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും ശക്തമാക്കി. രണ്ടാഴ്ചത്തേക്ക് ആരും പുറത്തിറങ്ങരുതെന്നു കർശന നിർദേശം. മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ട്രാം സർവീസുകളും നിർത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് സർവീസുകൾ നിർത്തിയത്. എന്നാൽ ബസുകൾ പതിവ് പോലെ സർവീസ് നടത്തും. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിതാണ് നടപടി. അണുനശീകരണ പ്രവർത്തനങ്ങളുടെ സമയം 24 മണിക്കൂറാക്കി. ശനിയാഴ്ച രാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു. രണ്ടാഴ്ച്ചത്തേക്കാണ് നിയന്ത്രണങ്ങൾ. ഇത് നീട്ടിയേക്കുമെന്നും അധികൃതർ അറിയിച്ചു.
ഒമാനിൽ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 72 കാരനായ ഒമാനി പൗരൻ കൂടി മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെയും മരിച്ചതും ഒമാന്‍ സ്വദേശിയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 25 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 277 ലെത്തി. ഇതിൽ 207 കോവിഡ് ബാധിതരും മസ്കറ്റ് ഗവര്‍ണറേറ്റിൽ നിന്നുമുള്ളവരാണ്. ഇതിനകം 61 പേര്‍ രോഗവിമുക്തരായെന്നും ഒമാൻ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.
Post Your Comments