ബിർഭം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ക്വാറന്റൈൻ സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ തമ്മിൽ സംഘർഷം, ഒരാൾ കൊല്ലപ്പെട്ടു. പശ്ചിമബംഗാളിലെ ബിർഭം ജില്ലയിലെ താലിബ്പുർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
Also read : രാജ്യത്ത് കോവിഡിനെതിരെ പ്രതിരോധനടപടികള്‍ ശക്തമാകുമ്പോഴും ധാരാവി രോഗവ്യാപന ഭീഷണിയില്‍
കോവിഡ് വൈറസിനെ തുടർന്ന് ഗ്രാമത്തിലെ ഒരു സ്കൂൾ ക്വാറന്റൈൻ സെന്ററായി സ്ഥാപിക്കാനുള്ള തീരുമാനമാണ് സംഘർഷത്തിലേക്ക് വഴി തെളിച്ചത്. ഒരു വിഭാഗം നാട്ടുകാർ ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയപ്പോൾ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. മേഖലയിൽ സംഘർഷത്തിന് ഇപ്പോൾ അയവുവന്നിട്ടുണ്ടെന്നും പോലീസ് വിന്യാസം ശക്തമാക്കിയെന്നും ഉന്നതപോലീസ് വൃത്തങ്ങൾ അറിയിച്ചു.
Post Your Comments