Latest NewsUSANewsInternational

കോവിഡ്-19 ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളി കൂടി മരിച്ചു

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാൻസ്‌പോര്‍ട്ട് അതോറിറ്റി (എം.ടി.എ) ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ ഇഞ്ചനാട്ട് (51) നിര്യാതനായി. കോവിഡ്-19 ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ന്യൂയോര്‍ക്ക് വിന്‍‌ത്രോപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ന്യൂയോര്‍ക്ക് ക്വീന്‍സിലാണ് താമസിച്ചിരുന്നത്. തൊടുപുഴ മുട്ടം സ്വദേശിയാണ്. ഭാര്യ ഷീബ കൊങ്ങമ്പുഴ കാലായില്‍ കുടുംബാംഗമാണ്.

മക്കള്‍: മാത്യൂസ്, സിറിള്‍.

സംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട്.

അമേരിക്കയില്‍ കൊവിഡ്-19 ബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് തങ്കച്ചന്‍. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് (45) ഏപ്രില്‍ 1-ന് മരണപ്പെട്ടിരുന്നു. മാര്‍ച്ച് 23 മുതല്‍ ചികിത്സയിലായിരുന്നു. അദ്ദേഹവും ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ (എം.ടി.എ) ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും മൂന്നു പെണ്‍‌മക്കളുമുണ്ട്.

-മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button