Latest NewsIndiaNews

അദ്ദേഹത്തിന്റെ മനസ്സിലുള്ളതാണ് നമ്മോട് സംസാരിക്കുന്നത്; പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്ന് തോന്നുകയാണെങ്കില്‍ നിങ്ങള്‍ക്കത് ചെയ്യാമെന്ന് മമത ബാനർജി

കൊൽക്കത്ത: രാത്രി ഒമ്പത് മണിക്ക് വിളക്ക് തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശത്തെ കുറിച്ച് പ്രതികരണവുമായി മമതാ ബാനര്‍ജി. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മനസ്സിലുള്ളതാണ് നമ്മോട് സംസാരിക്കുന്നത്. ഞാന്‍ എന്റെ മനസ്സിലുള്ളതും. പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്ന് തോന്നുകയാണെങ്കില്‍ നിങ്ങള്‍ക്കത് ചെയ്യാം. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അവർ പറയുകയുണ്ടായി.

Read also:പട്ടിണിയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ബംഗാളി യുവാവ്; ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മുറിക്കുള്ളില്‍ നിറയെ ഭക്ഷ്യവസ്തുക്കൾ

പശ്ചിമബംഗാള്‍ ലോക്ക് ഡൗണ്‍ മൂലമുള്ള വലിയ സാമ്പത്തിക ഞെരുക്കം നേരിടുമ്പോഴും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തങ്ങള്‍ക്ക് കൃത്യമായി നല്‍കാനായെന്നും മമത വ്യക്തമാക്കി. തങ്ങളുടെ സര്‍ക്കാര്‍ മാത്രമാണ് മാസത്തെ ആദ്യ ദിനം മുഴുവന്‍ ശമ്പളവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. തങ്ങളെപ്പോലെ 50,000 കോടിരൂപ വായ്പതിരിച്ചടക്കാന്‍ ഇല്ലാത്ത സംസ്ഥാനങ്ങളുടെ വരെ ട്രഷറികള്‍ കാലിയായി. ചിലര്‍ 40% ശമ്പളം മാത്രമേ നല്‍കിയുള്ളൂ. അക്കാര്യത്തില്‍ നമുക്ക് അഭിമാനിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button